സോനം കപൂറിന്റേയും ആനന്ദ് ആഹുജയുടെയും വീട്ടില്‍ 1.41 കോടിയുടെ മോഷണം
ന്യൂഡല്‍ഹി: നടി സോനം കപൂറിന്റെയും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് ആഹുജയുടെയും ഡല്‍ഹിയിലെ വസതിയില്‍ വന്‍ കവര്‍ച്ച. 1.41 കോടിയുടെ ആഭരണങ്ങളും പണവും മോഷണം പോയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആനന്ദ് ആഹുജയുടെ മാതാപിതാക്കളാണ് അവിടുത്തെ സ്ഥിരതാമസക്കാര്‍.
സോനം കപൂറിന്റെ ഭര്‍തൃമാതാവ് പ്രിയ ആഹുജ ഡല്‍ഹി തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അവരുടെ വീട്ടില്‍ ജോലി ചെയ്യുന്നവരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
മോഷണം എന്നാണ് നടന്നതെന്ന് കൃത്യമായി അറിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ആഭരണങ്ങളും പണവുമടങ്ങിയ കബോര്‍ഡ് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പൂട്ടി വച്ചത്. പിന്നീട് അത് ശ്രദ്ധിച്ചില്ല. ഫെബ്രുവരി 11ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.