മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ കേസെടുത്ത് സൈബർ പൊലീസ്

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; ‘പോറ്റിയേ കേറ്റിയേ’ പാട്ടിൽ കേസെടുത്ത് സൈബർ പൊലീസ്

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വൈറലായ ‘പോറ്റിയേ കേറ്റിയേ’ എന്ന പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തു. തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്. പാട്ട് തയാറാക്കിയവരെ പ്രതികളാക്കിയാണ് കേസ്. തിരുവാഭരണപാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രശാന്ത് കുഴിക്കാലയാണ് പരാതിക്കാരൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News