പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; കെഎസ്ഇബി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പത്തനംതിട്ടയിലാണ് സംഭവം. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ് റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. കേസിൽ റാന്നി ഡിവെെഎസ്‌പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്.

കേസിൽ 18 പ്രതികളുണ്ടെന്നാണ് വിവരം. ചെെൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായും പരാതിയുണ്ട്.

ഇൻസ്റ്റാഗ്രാം വഴിയാണ് കൂടുതൽ പേർ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചന.

സ്കൂൾ പോകാൻ കുട്ടി വിസമ്മതിച്ചതിന് പിന്നാലെ കൗൺസിലിംഗിന് വിധേയമാക്കിയിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ സെെബർ പൊലീസിന്റെ ഉൾപ്പെടെ സഹായം തേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News