24.9 C
Kottayam
Saturday, June 6, 2026

ഫ്ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നൈറ്റിയിൽ മഴനൃത്തം:നവമാധ്യമ താരത്തിനും കാറുടമയ്ക്കുമെതിരെ കേസ്

Must read

കൊല്‍ക്കത്ത:നഗരത്തിലെ പ്രശസ്തമായ മാ ഫ്ലൈ ഓവറില്‍ കാര്‍ നിര്‍ത്തി നവമാധ്യമ താരം നൃത്തം ചെയ്ത സംഭവത്തില്‍ പോലീസ് നടപടി. നവമാധ്യമ താരമായ സാന്റി സാഹയ്‌ക്കെതിരെയാണ് പോലീസ് പിഴ ചുമത്തിയത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവര്‍ക്കെതിരേയും വാഹന ഉടമയ്‌ക്കെതിരേയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കാര്‍ ഡ്രൈവറില്‍നിന്നും പിഴ ഈടാക്കിയിട്ടുണ്ട്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സും താത്കാലികമായി മരവിപ്പിച്ചു.

ഡ്രൈവറോട് പോലീസ് ആസ്ഥാനത്ത് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.വാഹനത്തിന്റെ ഉടമയ്ക്കും നോട്ടീസ് നല്‍കി. ദിവസങ്ങള്‍ക്ക് മുമ്പാണ് നവമാധ്യമ താരമായ സാന്റി സാഹ ഫ്ലൈഓവറിന് മുകളില്‍ കാര്‍ നിര്‍ത്തിയ ശേഷം പുറത്തിറങ്ങി നൃത്തം ചെയ്തത്. ഒരു ടാക്‌സി കാറിലാണ് ഇവര്‍ ഫ്ലൈ ഓവറിലെത്തിയത്. തുടര്‍ന്ന് കാറില്‍നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്യുകയും തന്റെ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയുമായിരുന്നു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പരസ്യത്തില്‍ കൊല്‍ക്കത്തയിലെ മാ ഫ്ലൈ ഓവറിന്റെ ചിത്രം ഉള്‍പ്പെടുത്തിയത് അടുത്തിടെ വിവാദമായിരുന്നു. ഈ വിഷയത്തിലാണ് സാന്റി സാഹ വീഡിയോ ചെയ്തത്. ദിവസങ്ങള്‍ക്ക് മുമ്പ് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്.

വീഡിയോ വൈറലായതോടെ ഫ്ലൈ ഓവറില്‍ നിയമം ലംഘിച്ച് വാഹനം നിര്‍ത്തിയതിന് പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. അതേസമയം, ഫ്ലൈ ഓവറിന് മുകളില്‍ വാഹനം നിര്‍ത്തരുതെന്ന നിയമം തനിക്കറിയില്ലായിരുന്നുവെന്നാണ് സാന്റി സാഹയുടെ വാദം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week