NationalNews

തെറ്റായ ഭൂപടം,ട്വിറ്ററിനെതിരെ കേസെടുത്തു

ലക്നൗ :രാജ്യത്തിന്റെ ഭൂപടം വികലമായി പ്രദര്‍ശിപ്പിച്ചതിന് ട്വിറ്റര്‍ ഇന്ത്യ എംഡിക്കെതിരെ കേസ്. യു പി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബജ്രംഗ്ദള്‍ നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. വിദ്വേഷവും, ശത്രുതയും സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിലാണ് ലഡാക്കും, ജമ്മു കാശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്.

പുതിയ ഐ.ടി. നിയമങ്ങള്‍ പാലിക്കാതെ കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചതോടെ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
ഭൂപടം വിവാദമായതോടെ രാത്രി വൈകി നീക്കം ചെയ്തിരുന്നു.

കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി രേഖപ്പെടുത്തിയ ഭൂപടമാണ് ട്വിറ്റര്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരുന്നത്.

രാജ്യത്തിന്റെ ഭൂപടം വികലമാക്കിയ ട്വിറ്ററിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇത് രണ്ടാമത്തെ തവണയാണ് ട്വിറ്റര്‍ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ട്വിറ്ററിലെ ജിയോ ലൊക്കേഷനില്‍ ജമ്മു കാശ്മീരിലെ ലേ ചൈനയുടെ ഭാഗമായി കാണിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button