EntertainmentKeralaNews

എന്റെ മുഖത്ത് നോക്കി പലരും അങ്ങനെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്; തുറന്ന് പറഞ്ഞ് ഐശ്വര്യ ലക്ഷ്മി

കൊച്ചി:മായാനദി എന്ന ഒറ്റ ചി്ത്രത്തിലൂടെ തന്നെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ നായികയായി തിളങ്ങി നില്‍ക്കുമ്പോള്‍ തന്നെ ഏറ്റവും വിഷമപ്പെടുത്തുന്ന ഒരു കാര്യത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് താരം. മലയാള സിനിമകള്‍ കൂടുതല്‍ ചെയ്യുന്ന തന്നെ മലയാളിയായി അംഗീകരിക്കാന്‍ പലര്‍ക്കും മടിയുണ്ടെന്നും തനിക്കൊരു മലയാളി ലുക്ക് ഇല്ലെന്നു മുഖത്ത് നോക്കി പലരും പറഞ്ഞിട്ടുണ്ടെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

എന്നാല്‍ സിനിമയില്‍ അങ്ങനെ ഇതുവരെ ആരും പറയാത്തതാണ് തന്റെ ആശ്വസമെന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ‘എനിക്കൊരു മലയാളി ലുക്ക് ഇല്ലെന്ന് ഒരുപാട് പേര്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ നിന്നിട്ടും അങ്ങനെ കേള്‍ക്കേണ്ടി വരുന്നത് വല്ലാത്ത കഷ്ടമാണ്.

പക്ഷേ സിനിമയിലുള്ള ആരും അങ്ങനെ മുഖത്ത് നോക്കി പറഞ്ഞിട്ടില്ല. പേര് ഐശ്വര്യ ലക്ഷ്മി എന്നാണെങ്കിലും തനിക്കൊരു മലയാളി ലുക്ക് ഇല്ലല്ലോ എന്ന് പറയുമ്പോള്‍ വല്ലാത്ത ഒരു ചമ്മലും വിഷമവുമൊക്കെ തോന്നും.

എന്തായാലും സിനിമയില്‍ അങ്ങനെ പറയാന്‍ ആര്‍ക്കും അവസരം കൊടുക്കരുതേ എന്നാണ് എന്റെ പ്രാര്‍ത്ഥന’. ഐശ്വര്യ ലക്ഷ്മി പറയുന്നു.’മായനദി’ എന്ന സിനിമയിലൂടെ കൂടുതല്‍ ജനപ്രിയയായ ഐശ്വര്യ ലക്ഷ്മി തെന്നിന്ത്യന്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ധനുഷ് നായകനായ ‘ജഗമേ തന്തിരം’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ഐശ്വര്യ ലക്ഷ്മി ധനുഷിന്റെ നായികയായ ജഗമേ തന്തിരം എന്ന ചിത്രം നെറ്റ്ഫിലിക്‌സില്‍ റിലീസ് ചെയ്തത്. ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലേയ്‌ക്കെത്തിയ ഗെയിം ഓഫ് ത്രോണ്‍സ് താരം ജെയിംസ് കോസ്മോയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമായിരുന്നു.കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊരാളായ പീറ്റര്‍ സ്പ്രൌട്ട് എന്ന കഥാപാത്രത്തെയാണ് ജെയിംസ് കോസ്മോ അവതരിപ്പിച്ചത്

ഷൂട്ട് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ ജെയിംസ് കോസ്മോയെ പരിചയപ്പെടാനായെന്നും ഗെയിം ഓഫ് ത്രോണ്‍സ് ഷൂട്ടിംഗിനെ കുറിച്ചൊക്കെ അദ്ദേഹം സംസാരിച്ചുവെന്നും ഐശ്വര്യ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇതേ കുറിച്ച് പറഞ്ഞത്. ‘ഷൂട്ട് തുടങ്ങിയ ദിവസങ്ങളില്‍ തന്നെ ജെയിംസ് കോസ്മോയെ പരിചയപ്പെടാന്‍ സാധിച്ചിരുന്നു. പക്ഷെ ചെറിയ ഒരു ഇന്‍ഹിബിഷനുണ്ടായിരുന്നതുകൊണ്ട് ഞാന്‍ സംസാരിക്കാന്‍ പോയില്ല. പക്ഷെ അദ്ദേഹം ഇങ്ങോട്ട് വന്നു സംസാരിക്കുമായിരുന്നു.

വളരെ ഊഷ്മളമായ ഇടപെടലായിരുന്നു അദ്ദേഹത്തിന്റേത്. എവിടെയാണ് പഠിച്ചത് എന്താണ് പഠിച്ചത് എന്നൊക്കെ ചോദിക്കും. ഒരു വലിയ സിനിമാനടനാണെന്ന് തോന്നുകയേ ഇല്ല. ആ സമയത്ത് ഞാന്‍ ഗെയിം ഓഫ് ത്രോണ്‍സ് കണ്ടിട്ടില്ല. അദ്ദേഹം സ്‌കോട്ട്ലന്റില്‍ സീരിസ് ഷൂട്ട് ചെയ്തതിനെ കുറിച്ചൊക്കെ പറയാറുണ്ട്. സ്‌കോട്ട്ലന്റ് കാണണമെന്ന് എന്നോട് പറഞ്ഞിരുന്നു

ഇന്ത്യന്‍ സിനിമ എന്നു പറയുമ്പോള്‍ ഡാന്‍സും പാട്ടുമുള്ള ചിത്രങ്ങള്‍ എന്നൊരു ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. ഈ സിനിമയില്‍ ഡാന്‍സ് സീക്വിന്‍സ് ഉണ്ടെങ്കില്‍ തന്നെയും ചേര്‍ക്കണമെന്ന് കാര്‍ത്തികിനോട് പറയണമെന്നൊക്കെ അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. തമാശ നിറഞ്ഞ രീതിയിലാണ് അദ്ദേഹം സംസാരിക്കുക. സംസാരിച്ചിരിക്കാന്‍ നമുക്ക് ഏറെ ഇഷ്ടം തോന്നുന്ന ഒരു വ്യക്തിയാണ് ജെയിംസ് കോസ്മോ,’ എന്നും ഐശ്വര്യ പറഞ്ഞു.

ധനുഷിന്റെ നാല്‍പതാമത്തെ ചിത്രമാണ് ജഗമേ തന്തിരം. ലണ്ടനിലെ ഗ്യാങ്ങ്സ്റ്റര്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അഭയാര്‍ത്ഥി പ്രശ്നം, വംശീയത, ശ്രീലങ്കന്‍ തമിഴരുടെ ദുരിതങ്ങള്‍ ഇവയെല്ലാമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ജൂണ്‍ 18നാണ് ചിത്രം നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്തത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ടെലഗ്രാമില്‍ വ്യജന്‍ എത്തിയിരുന്നു. ലണ്ടനിലും തമിഴ്‌നാട്ടിലുമായി ചിത്രീകരിച്ച സിനിമ വൈ നോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തില്‍ ജോജോയും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker