News
രാജ്യത്ത് കൊവിഡ് കുറയുന്നു; ഇന്നലെ രോഗം ബാധിച്ചത് 37,566 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ആശ്വാസമായി കൊവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37,566 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 907 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,03,16,897 ആയി. 2,93,66,601 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് 5,52,659 പേരാണ് ചികില്‍സയിലുള്ളത്. ഇന്നലെ 907 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ മരണം 3,97,637 ആയി ഉയര്‍ന്നു.
102 ദിവസത്തിന് ശേഷമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News