16കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; 26കാരിയായ അധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ്
ഒക് ലഹോമ:പതിനാറു വയസുകാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പെട്ട 26കാരിയായ അധ്യാപികയ്ക്ക് എതിരെ ബലാത്സംഗത്തിന് കേസ് എടുത്തു. സ്‌കൂളിലെ സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് കേസ് എടുത്തത്. ഒക് ലഹോമയില്‍ നിന്നുള്ള സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയ്ക്ക് എതിരെയാണ് പതിനാറുകാരനുമായി സെക്‌സില്‍ ഏര്‍പെട്ടതിനും വിദ്യാര്‍ത്ഥിക്ക് നഗ്‌നസെല്‍ഫി അയച്ചതിനും കേസ് എടുത്തത്.
തനിക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ 26കാരിയായ ആന്‍ഡി ലാന്റ്‌സ് കഴിഞ്ഞ ബുധനാഴ്ച കാഡോ കൗണ്ടി കോടതിയില്‍ ഹാജരായിരുന്നു. കാര്‍നെഗീ ഹൈസ്‌ക്കൂളില്‍ അധ്യാപിക ആയിരുന്നു ലാന്റ്‌സ്. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ പകുതിയോടെ ഇവര്‍ ജോലിയില്‍ നിന്ന് രാജി വച്ചിരുന്നു.
ഹൈസ്‌ക്കൂളിലെ പതിനാറുകാരനായ വിദ്യാര്‍ത്ഥിയുമായി ലാന്റ്‌സ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി കാര്‍നീഗി സ്‌കൂള്‍ സൂപ്രണ്ട് എറിക് സ്മിത്ത് പ്രാദേശിക പൊലീസിനെ അറിയിക്കുകയായിരുന്നു. കോടതി രേഖകള്‍ പ്രകാരം നവംബര്‍ 16നാണ് കേസ് ആരംഭിച്ചത്. അധ്യാപികയുടെ നഗ്‌നഫോട്ടോ വിദ്യാര്‍ത്ഥി സ്‌കൂളില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ലാന്റിസിന് എതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതെന്ന് സ്മിത്ത് പറഞ്ഞു.
ഫോട്ടോയെക്കുറിച്ച് ആദ്യം ചോദ്യം ചെയ്തപ്പോള്‍ ആണ്‍കുട്ടിയും ലാന്റ്‌സും ഫോട്ടോയെക്കുറിച്ച് ഒരു അറിവുമില്ലെന്ന് പറയുകയും ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തു. എന്നാല്‍, ആണ്‍കുട്ടിയുമായി തനിക്ക് ഉചിതമല്ലാത്ത ബന്ധമുണ്ടെന്നും ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടിട്ടുണ്ടെന്നും പിന്നീട് അധ്യാപിക സമ്മതിക്കുകയായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമായി രണ്ടു – മൂന്നു തവണ ലൈംഗികബന്ധത്തില്‍ ഏര്‍പെട്ടതായും ലാന്റ്‌സ് സമ്മതിച്ചു. അതേസമയം, ആണ്‍കുട്ടി ലാന്റ്‌സിന്റെ ക്ലാസിലെ വിദ്യാര്‍ത്ഥിയല്ലെന്ന് സൂപ്രണ്ട് പറഞ്ഞു. ഒക് ലഹോമയില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ആണ്‍കുട്ടികളുടെ പ്രായം 16 ആണ്. പക്ഷേ, ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ഇത് ബാധകമല്ല.