കൊച്ചി : വീട്ടുജോലിക്കാരി ഫ്‌ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ ഫ്‌ളാറ്റുടമ അറസ്റ്റിൽ. അഭിഭാഷകനായ ഇംതിയാസ് അഹമ്മദാണ് അറസ്റ്റിലായത്. ഇംതിയാസിന് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. പൊലീസിന് മുന്നിൽ ഇംതിയാസ് ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കൊച്ചി മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടുന്നതിനിടെ തമിഴ്നാട് സ്വദേശിനിയായ കുമാരി ഫ്ളാറ്റിലെ ആറാം നിലയിൽ നിന്ന് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി നാലാം ദിവസം മരിച്ചു. ഇതോടെ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയിരുന്നു. മാത്രമല്ല കുമാരിയെ വീട്ടിൽ പോകാൻ അനുവദിക്കാതെ ഇംതിയാസ് ഫ്ളാറ്റിൽ പൂട്ടിയിട്ടതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുമാരിയുടെ ഭർത്താവ് ശ്രീനിവാസനും പൊലീസിന് മൊഴി നൽകിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News