യുവതിയെ പരിചയപ്പെടുന്നത് മാസ്‌ക് പരിശോധനക്കിടെ, മൊബൈല്‍ നമ്പര്‍ കൈക്കലാക്കി അശ്ലീല ചിത്രങ്ങള്‍ അയച്ച എസ്.ഐക്കെതിരെ കേസ്

ലക്‌നൗ: സ്ത്രീയുടെ മൊബൈല്‍ നമ്പറിലേക്ക് അശ്ലീല ചിത്രങ്ങള്‍ അയച്ച സംഭവത്തില്‍ എസ്‌ഐക്കെതിരെ കേസ്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് സംഭവം. ബിത്വ വില്ലേജിലെ എസ്‌ഐ ദീപക് സിംഗിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ദീപക്കിനെ കൂടാതെ കേസുമായി ബന്ധപ്പെട്ട് രണ്ട് റവന്യൂ ഉദ്യോഗസ്ഥരും പോലീസുകാരും ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നുവരികയാണ്. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തന്റെ പ്രദേശത്ത് നടന്ന മാസ്‌ക് പരിശോധനക്കിടെയാണ് പ്രതി പരാതിക്കാരിയെ പരിചയപ്പെടുന്നത്.

തുടര്‍ന്ന് ദീപക് സിംഗ് സ്ത്രീയുടെ നമ്പര്‍ വാങ്ങുകയും പിന്നീട് അശ്ലീല ചിത്രങ്ങള്‍ അയക്കുകയുമായിരുന്നു. ആദ്യം പോലീസ് സൂപ്രണ്ടിന് സ്ത്രീ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് മഹിളാ കമ്മീഷനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയതിനെ തുടര്‍ന്ന് എസ്പി, പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയും കേസെടുക്കാന്‍ തയാറാകുകയുമായിരുന്നെന്ന് സ്ത്രീ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News