ന്യൂഡൽഹി : കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും, ഹരിയാനയിലും കേസ്. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ മാർച്ചിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹത്തിനാണ് തരൂരിനെതിരെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് നടപടി.
നേരത്തേ മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാദ്ധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു . 124 എ, 153 എ, 153 ബി, 505 (2), 120 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
ജർസയിൽ നിന്നുള്ള മഹാബീർ സിങ്ങിന്‍റെ പരാതിയിലാണ് കേസ്. രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തെറ്റായ കാര്യങ്ങളാണ് ഇവർ ട്വീറ്റ് ചെയ്തതെന്നാണ് മഹാബീർ സിങ്ങിന്‍റെ പരാതി . പരാതിയിൽ ഗുരുഗ്രാം പോലീസ് ഉടൻതന്നെ കേസെടുക്കുകയായിരുന്നു