32.3 C
Kottayam
Wednesday, May 1, 2024

മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിപ്പിച്ചശേഷം നിര്‍ത്താതെപോയ പോലീസുദ്യോഗസ്ഥനെതിരെ കേസെടുത്തു

Must read

അടിമാലി: വൈദ്യുതി മന്ത്രി എം.എം. മണിയുടെ വാഹനത്തില്‍ കാറിടിപ്പിച്ചശേഷം നിര്‍ത്താതെപോയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇടുക്കിയില്‍ നിന്ന് കുഞ്ചിത്തണ്ണിയിലേക്കു വരുന്ന വഴിയാണ് അപകടമുണ്ടായത്. പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായും ആക്ഷേപമുണ്ട്.

ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ശല്യാംപാറയിലായിരുന്നു സംഭവം. മൂന്നാറില്‍ നിന്ന് ഡ്യൂട്ടിക്കുശേഷം കാറില്‍ വീട്ടിലേക്കു പോകുകയായിരുന്ന മൂന്നാര്‍ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ.യുടെ വാഹനമാണ് മന്തിയുടെ വണ്ടിയില്‍ ഇടിച്ചത്. എന്നാല്‍ അപകടത്തെ തുടര്‍ന്ന് എ.എസ്.ഐ. വാഹനം നിര്‍ത്താതെ പോകുകയാണുണ്ടായത്.

ഓഫീസറുടെ കാര്‍ ഇതിനു തൊട്ടുമുന്‍പ് ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. അടുത്ത ദിവസം ഓട്ടോറിക്ഷ ശരിയാക്കിത്തരാം എന്നുപറഞ്ഞ് മടങ്ങുന്ന വഴിക്കാണ് മന്ത്രിയുടെ വാഹനത്തില്‍ കാര്‍ ഇടിച്ചത്. 200 മീറ്റര്‍ വ്യത്യാസത്തിലാണ് ഈ രണ്ട് അപകടങ്ങളും നടക്കുന്നത്.

ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടദിവസം രാത്രി ഉദ്യോഗസ്ഥനെ മെഡിക്കല്‍ പരിശോധനക്കു ഹാജരാക്കാന്‍ വെള്ളത്തൂവല്‍ പോലീസ് വീട്ടിലെത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week