27.4 C
Kottayam
Thursday, June 4, 2026

പെണ്‍കുട്ടികളെ മുറിയിലെത്തിച്ച് വസ്ത്രങ്ങളഴിപിച്ച ശേഷം നഗ്‌ന നൃത്തം ചെയ്യിക്കും! ശരീര ഭാഗങ്ങളില്‍ കയറിപിടിക്കും, പഠിച്ചതു മറക്കാതിരിക്കാന്‍ ചുംബനവും; ആള്‍ദൈവത്തിനെതിരെ കേസ്

Must read

ചെന്നൈ: സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ ആള്‍ദൈവത്തിനെതിരെ പോലീസ് പീഡനക്കേസെടുത്തു. ചെന്നൈയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ശിവശങ്കര്‍ ബാബയ്‌ക്കെതിരെയാണു ചെങ്കല്‍പേട്ട് പോലീസ് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.

ബാബയുടെ ആശ്രമത്തോടു ചേര്‍ന്നുള്ള കേളമ്പാക്കത്തെ സുശീല്‍ ഹരി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതേസമയം, അറസ്റ്റ് ഭയന്ന് ആള്‍ദൈവം മുങ്ങിയതോടെ കേസ് ക്രൈം ബ്രാഞ്ച് കുറ്റന്വേഷണ വിഭാഗത്തിനു കൈമാറി.

കേളമ്പാക്കത്ത് അറുപത് ഏക്കറിലേറെ പരന്നുകിടക്കുന്ന ആശ്രമത്തിനോട് ചേര്‍ന്നുള്ള സ്‌കൂളിലെ പെണ്‍കുട്ടികളെ ഒഴിവുസമയങ്ങളില്‍ ബാബ മുറിയിലേക്കു വിളിക്കുന്നതു പതിവായിരുന്നതായാണ് റിപ്പോര്‍ട്ട്. താന്‍ കൃഷ്ണനും കുട്ടികള്‍ ഗോപികമാരാണെന്നും കുട്ടികളെ പറഞ്ഞു വിശ്വസിപ്പിക്കും. വസ്ത്രങ്ങളഴിച്ചു വച്ചതിനുശേഷം ഒന്നിച്ചു നൃത്തം ചെയ്യിപ്പിക്കുമെന്നാണു പ്രധാന പരാതി. കൂടാതെ പരീക്ഷ തലേന്ന്, പഠിച്ചതു മറക്കാതിരിക്കാന്‍ കുട്ടികളെ ചുംബിക്കുന്നതും പതിവായിരുന്നു. പലപ്പോഴും ശരീര ഭാഗങ്ങളില്‍ കയറി പിടിച്ചിരുന്നതായും പരാതിയിലുണ്ട്.

അതേസമയം, ശിവശങ്കര്‍ ബാബ രാജ്യത്തിനു പുറത്താണെന്നാണു സൂചന. സുശീല്‍ ഹരി സ്‌കൂളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ബാബയുടെ കടുത്ത ആരാധകരാണ്. ആയതിനാല്‍ തന്നെ മോശം അനുഭവമുണ്ടായിട്ടും പലകുട്ടികളും പുറത്തുപറയാന്‍ തയാറായിരുന്നില്ല.

- Advertisement -

അടുത്തിടെ പത്മശേശാദ്രി ബാലഭവനിലെ അധ്യാപകന്റെ ലൈംഗികാതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണു പൂര്‍വവിദ്യര്‍ഥികള്‍ ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ തയറായത്. ഇതിനു പിന്നാലെയാണ് പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week