തിരുവനന്തപുരം:പ്രവര്‍ത്തകയുടെ മോര്‍ഫ് ചെയ്ത അശ്ലീലചിത്രം ഉണ്ടാക്കി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് കെഎസ്‌യു സംസ്ഥാനതല നേതാക്കള്‍ക്കെതിരെ കേസ്. പ്രവര്‍ത്തക നേരിട്ട് നല്‍കിയിരിക്കുന്ന പരാതിയിലാണ് തൊടുപുഴ മുട്ടം പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം കെഎസ്‌യു ജില്ലാ പ്രസിഡന്റ് സെയ്താലി എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
തന്നെ അപമാനിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്നാണ് പ്രവര്‍ത്തക പരാതി നല്‍കിയിരിക്കുന്നത്. പൊലീസില്‍ മാത്രമല്ല, ഡിജിപിയ്ക്കും സംസ്ഥാന വനിതാ കമ്മീഷനും പ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. മോര്‍ഫ് ചെയ്തു എന്ന് പറയപ്പെടുന്ന ദൃശ്യം ഇതുവരെ കിട്ടിയിട്ടില്ലെന്ന് തൊടുപുഴ പൊലീസ് പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമം എന്നതടക്കമുള്ള ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതേക്കുറിച്ച് കെപിസിസി അടക്കം നേതൃ തലത്തില്‍ നിന്നോ, കെഎസ്‌യു സംസ്ഥാന നേതൃത്വത്തില്‍ നിന്നോ ഒരു പ്രതികരണവും ഇതുവരെ ഉണ്ടായിട്ടില്ല.