ഇടുക്കിയില്‍ അഞ്ചര വയസുകാരിയ്ക്ക് ക്രൂര മര്‍ദ്ദനം; വീട്ടുജോലിക്കാരിക്കെതിരെ കേസ്

ഇടുക്കി: ഇടുക്കിയില്‍ അഞ്ചര വയസുകാരിയെ ക്രൂരമായി മര്‍ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് ഉടുമ്പന്നൂര്‍ സ്വദേശി ബിബിന്റെ പരാതിയില്‍ മൂലമറ്റം സ്വദേശി തങ്കമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ഇവര്‍ അടുക്കളയില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാര്യ വിദേശത്തായതിനാല്‍ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിന്‍ ജോലിക്കാരിയെ ഏര്‍പ്പാടാക്കിയത്. ബിബിന്‍ കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വേലക്കാരി കുട്ടികളെ ഉപദ്രവിച്ചത്. അവള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് ബിബിന്‍ പോലീസില്‍ പരാതി നല്‍കിയത്.

ഒരു മാസത്തെ കരാറില്‍ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്. ബിബിന്‍ തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടില്‍ ജോലിക്കാരിയെ നിര്‍ത്തിയത്. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ ഇവര്‍ ദേഷ്യപ്പെട്ടതായും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായും ബിബിന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News