ഏറ്റുമാനൂർ: നാലരപ്പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം കാരിത്താസ് റെയിൽവേ മേൽപ്പാലം ഇന്ന് തുറക്കും. വൈകീട്ട് 4.30-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷതവഹിക്കും.ഭൂമി ഏറ്റെടുക്കൽ നടപടികൾ 2019-ൽ പൂർത്തീകരിച്ചിരുന്നു.
നിർമാണത്തിനായി 10.8 കോടി രൂപ അനുവദിച്ചുവെങ്കിലും ടെൻഡർ നടപടികളിൽ ആരും പങ്കെടുത്തില്ല. അഞ്ചു തവണയാണ് നടപടികൾ നടത്തിയത്.2022 നവംബറിൽ റെയിൽവേ മേൽപ്പാലം നിർമാണം 13.60 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് കൈമാറി. കരാർ അനുസരിച്ച് 15 മാസമായിരുന്നു കാലാവധി എങ്കിലും അതിനുള്ളിൽ നിർമാണം പൂർത്തിയായി.
കോട്ടയം ജില്ലയിലെ ഏറ്റവും വലിയ റെയിൽവേ മേൽപ്പാലമാണിതെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.