യുക്രൈൻ: റഷ്യൻ (russia)മുന്നേറ്റം മന്ദഗതിയിലായെന്ന് യുക്രൈൻ(ukraine) സേന. അഞ്ചാം ദിവസം റഷ്യൻ സേന ആക്രമണ രീതി മാറ്റി. ആക്രമണം പതിയെ ആക്കി. എന്നാൽ പലയിടങ്ങളിലും റഷ്യൻ ആക്രമണം തുടരുകയാണ്.
അതേസമയം യുക്രൈൻ നഗരങ്ങളിൽ വീണ്ടും ജാഗ്രതാ നിർദേശം (alert)നൽകിയിരുന്നു. വ്യോമാക്രമണ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ലുഹാൻസ് മേഖല, സ്യോതോമർ,ചെർകാസി, ഡിനിപ്രോ കാർക്കീവ് എന്നിവിടങ്ങളിൽ ആണ് വ്യോമാക്രമണ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എത്രയും പെട്ടന്ന് അടുത്തുള്ള ഷെൽറ്ററുകളിൽ എത്താൻ നിർദേശം നൽകിയിട്ടുണ്ട്.സാപോർഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്ഫോടനമുണ്ടായിട്ടുണ്ട്.
ആവശ്യത്തിന് ഇന്ധനവും ഭക്ഷണവും കീവിലേക്ക് എത്തിക്കാനാകാത്ത ,സ്ഥിയാണെന്ന് മേയർ വ്യക്തമാക്കിയിരുന്നു . സഞ്ചാര മാർഗങ്ങൾ അടഞ്ഞതിനാൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നത് എളുപ്പമല്ലെന്ന് കീവ് മേയർ പറഞ്ഞു. കൊടും തണുപ്പിൽ വൈദ്യുതി കൂടി നിലച്ചാൽ വലിയ മാനുഷിക ദുരന്തമുണ്ടാകുമെന്നും മേയർ പറഞ്ഞിരുന്നു.
അതേസമയം കീവിലെ കർഫ്യു അവസാനിച്ചു. രാജ്യം വിടേണ്ടവർ എത്രയും വേഗം റെയിൽവേ സ്റ്റേഷനിലെത്തണമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിനായി യുക്രൈൻ പ്രത്യേക ട്രെയിൻ സർവീസ് തുടങ്ങിയിട്ടുണ്ട്. മലയാളികളടക്കം നിരവധി ഇന്ത്യാക്കാർ കീവിൽ ഉണ്ട്. ഇവർക്ക് ഇത് ഉപകാരമാകുമെന്നാണ് കരുതുന്നത്.സാധാരണക്കാർക്ക് സമാധാനപരമായി കീവിൽ നിന്ന് പോകാമെന്നും റഷ്യ അറിയിച്ചിട്ടുണ്ട്.അതേസമയം
യുക്രൈൻ വ്യോമ മേഖല നിയന്ത്രണത്തിക്കിയെന്നാണ് റഷ്യൻ അവകാശവാദം.
ഇതിനിടെ സമാധാന ചർച്ചകൾക്കായി യുക്രൈൻ സംഘം ബെലാറൂസിൽ എത്തിയിട്ടുണ്ട്.ചൈനീസ് ഔദ്യോഗിക മാധ്യമമായ സി ജി ടി എൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റഷ്യൻ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞിരുന്നു. എന്നാലും സമാധാനത്തിനായി താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് ആഗ്രഹമുണ്ടെന്നും അതിനായി ഒരു ശ്രമം എന്നുമാണ് സെലൻസ്കി പറഞ്ഞത്.
ഇതിനിടെ യുക്രൈനിൽ നിന്നുള്ള ഇന്ത്യാക്കാരുടെ രക്ഷാദൗത്യത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും യോഗം ചേർന്നു. നാല് മന്ത്രിമാർക്ക് ചുമതലയും നൽകി.കേന്ദ്ര മന്ത്രിമാരായ വി കെ സിങ്.ഹർദിപ് സിങ് പുരി,കിരൺ റിജിജു, വരുൺ ഗാന്ധി എന്നവർ യുക്രൈൻ അതിർത്തികളിലെത്തി രക്ഷാ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കും. കിഴക്കൻ മേഖലയിൽ നിന്നുള്ള രക്ഷാ പ്രവർത്തനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 7 വിമാനങ്ങൾ കൂടി ഓപറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിലെത്തും