കൊച്ചി: നികുതി അടക്കാതെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ചിരുന്ന കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. മലയാളത്തിലെ രണ്ടു യുവതാരങ്ങള്‍ക്കായി എത്തിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള കാരവാനാണ് പിടികൂടിയത്.
ഇരുമ്പനം റോഡരികിലെ സിനിമാ ചിത്രീകരണത്തിനിടെയാണ് കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി. ഒരു വര്‍ഷത്തേക്ക് നികുതി ഇനത്തില്‍ ഒരു ലക്ഷം രൂപയും പിഴയും അടയ്ക്കാന്‍ വാഹന ഉടമയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ഇരുമ്പനത്ത് നിന്ന് പിടിച്ച മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ വാഹനത്തിനെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ഷാജി മാധവന്റെ നിര്‍ദേശപ്രകാരം പരിശോധന ശക്തമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
സിനിമകളില്‍ നടിമാര്‍ ഉള്‍പ്പടെ യുവതാരങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന കാരവനുകളാണ് ഇങ്ങനെ മുങ്ങി നടക്കുന്നതില്‍ അധികവും. അന്യസംസ്ഥാന രജിസ്‌ട്രേഷന്‍ വാഹനങ്ങളാണ് നികുതി അടക്കാത്തവയില്‍ ഭൂരിഭാഗവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ പ്രത്യേക സ്‌ക്വാഡ് ആണ് ഇരുമ്പനത്ത് നിന്ന് കാരവാന്‍ പിടികൂടിയത്. നികുതി ഇനത്തില്‍ 25000 രൂപ അടക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എ.എം.വി.ഐമാരായ ഭാരതി ചന്ദ്രന്‍, കെ.എം രാജേഷ് എന്നിവര്‍ അടങ്ങിയ സ്‌ക്വാഡ് ആയിരുന്നു പരിശോധന നടത്തിയത്.