24.6 C
Kottayam
Friday, June 5, 2026

നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ

Must read

കുറവിലങ്ങാട് :നിരവധി മോഷണ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ. കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാണക്കാരി ഭാഗത്ത് സ്ഥിതിചെയ്യുന്ന ഏയ്ഞ്ചൽ യൂസ്ഡ് കാർ ഷോറൂമിൽ നിന്നും കാർ മോഷ്ടിച്ച കേസിലെ പ്രതി തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മാന്നുള്ളിൽ വീട്ടിൽ ജോസ് (ലാലു) 64 ലാണ കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്.

2022 ജനുവരി 10 ന് രാത്രി കാണക്കാരി ഭാഗത്തുള്ള കാർ ഷോറൂമിൽ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്റെ രൂപരേഖ മനസ്സിലാക്കിയ ശേഷം രാത്രി ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്റെ മുൻവശം ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് അകത്ത് കോമ്പൌണ്ടിനുള്ളിൽ കയറി. ഷട്ടറിന്റെ താഴ് പൊട്ടിച്ച ശേഷം ഷോറൂമിന്റെ ഗ്ലാസ്സ് ഡോർ തകർത്ത് ഷോറൂമിനുള്ളിൽ കയറി ഓഫീസ് ക്യാബിന്റെ ഡോർ പൊളിച്ച് ക്യാബിനുള്ളിലെ മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോൽ എടുത്ത് പുറത്തിറങ്ങി മാരുതി സ്വിഫ്റ്റ് കാർ മോഷ്ടിച്ചെടുത്ത് ഓടിച്ചു പോകുകയായിരുന്നു.

- Advertisement -

മോഷ്ടിച്ച കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജ നമ്പർ പതിപ്പിച്ച നമ്പർ പ്ലേറ്റ് പിടിപ്പിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നും പ്രതിയെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടേയും മറ്റും ഏരിയാകളിൽ ഒളിപ്പിക്കുന്നതും പിന്നീട് പാർക്കിംഗ് വാഹനങ്ങളിൽ രാത്രികാലങ്ങളിൽ കറങ്ങി നടന്ന് മലഞ്ചരക്ക് കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. പണത്തിന് അത്യാവശ്യം വരുമ്പോൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് കാറുമായെത്തി ടാക്സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട്.

- Advertisement -

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, തമിഴ് നാട്ടിലും അടക്കം 25 ഓളം കേസുകളിൽ പ്രതിയായിട്ടുള്ള ടിയാൾ എറണാകുളം ചേരാനല്ലൂരിൽ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വർണ്ണം കവർച്ച ചെയ്ത കേസിൽ മട്ടാഞ്ചേരി ജയിലിൽ കഴിഞ്ഞു വരവേ അടുത്ത കാലത്ത് ജാമ്യത്തിറങ്ങി ഉടൻ തന്നെയാണ് കാണക്കാരിയിലെത്തി കാർ മോഷണം നടത്തിയത്. അടുത്ത കാലത്ത് കോട്ടയം ജില്ലയിൽ രാമപുരം, വൈക്കം, ഏറ്റുമാനൂർ, എന്ന് പോലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി കേസുകൾ ഉള്ളതാണ്.

വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകൾക്ക് തിരിച്ചറിയാൻ അവസരം നൽകാതെയാണ് മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത സമയം കേരളത്തിലും തമിഴ് നാട്ടിലുമായി കൊലപാതക കേസടക്കം 30 ഓളം കേസുകളിൽ പ്രതിയായിട്ടുള്ളതായി ടിയാൻ പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്തു. പ്രതിയെ ജോസിനെ പാലാ കോടതിയിൽ ഹാജരാക്കി.

- Advertisement -

കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശിൽപയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈക്കം ഡി.വൈ.എസ്.പി ഏ.ജെ. തോമസിന്റെ നിർദ്ദേശ പ്രകാരം കുറവിലങ്ങാട് എസ്.എച്ച്.ഒ സജീവ് ചെറിയാൻ, സബ് ഇൻസ്പെക്ടർ സദാശിവൻ ടി.പി, മനോജ് കുമാർ, എ.എസ്.ഐ മാരായ അജി ആർ, സാജുലാൽ, സിനോയിമോൻ, എസ്.സി.പി.ഒ മാരായ സുരേഷ് എം.കെ, രാജീവ് പി.ആർ, ഷുക്കൂർ, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ കോലഞ്ചേരിയിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week