KeralaNews

കോട്ടയം ഭാരത് ആശുപത്രിയില്‍ സിനിമാ സ്റ്റൈല്‍ മോഷണം,യുവതിയടക്കമുള്ള സംഘം ഡോക്ടറുടെ കാറുമായി കടന്നു കളഞ്ഞു(വീഡിയോ കാണാം)

കോട്ടയം: തിരുനക്കര ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാര്‍ ആശുപത്രി വളപ്പില്‍ നിന്നും മോഷണം പോയി. ഇരുപത് വയസില്‍ താഴെ മാത്രം പ്രായം തോന്നിയ്ക്കുന്ന പെണ്‍കുട്ടിയടക്കമുള്ള സംഘം ആംബുലന്‍സുകളടക്കം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തു നിന്നുമാണ് നൈസായി കാറുമായി കടന്നുകളഞ്ഞത്.

തിങകളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ആശുപത്രിയില്‍ ഡ്യൂട്ടിയ്‌ക്കെത്തിയ ഡോക്ടറുടെ വാഹനം ഗേറ്റിന് സമീപം തന്നെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. വണ്ടി പാര്‍ക്ക് ചെയ്ത ശേഷം ഡോക്ടര്‍ ആസുപത്രിയിക്കുള്ളിലേക്ക് പോയി.

വാഹനം പാര്‍ക്ക് ചെയ്ത് ഡോക്ടര്‍ ഉള്ളിലേക്ക് പോയ ശേഷം സ്ഥലത്തെത്തിയ പെണ്‍കുട്ടിയും യുവാവും സെക്യൂരിറ്റിയോട് സംസാരിയ്ക്കുന്നതും താക്കോല്‍ വാങ്ങുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം. വൈകിട്ട് വാഹനമെടുക്കാനെത്തിയപ്പോഴാണ് കാര്‍ മോഷണം പോയ വിവരം അറിയുന്നത്. സെക്യൂരിറ്റി കാബിനില്‍ ഏല്‍പ്പിച്ച താക്കോല്‍ ചോദിച്ചപ്പോള്‍ ഡ്രൈവര്‍ കാറുമായി പോയെന്ന മറുപടിയാണ് ലഭിച്ചത് മകളെ ട്യൂഷനു കൊണ്ടുപോകാന്‍ പോകുന്നുവെന്നാണ് മോഷ്ടാക്കള്‍ സെക്യൂരിറ്റിയെ അറിയിച്ചത്.

https://youtu.be/dC3_Pifi0cA

കെ.എല്‍ 05 എ.എന്‍, 8875 എന്ന വാഗണ്‍-ആര്‍ കാറാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കി.സി.സിയടിവിയില്‍ നിന്ന് മോഷ്ടാക്കളെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button