KeralaNews

കോട്ടയം അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി,ഒഴിവായത് വൻ ദുരന്തം

കോട്ടയം:അതിരമ്പുഴയിൽ നിയന്ത്രണം വിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി.അതിരമ്പുഴ ശ്രീനീലകണ്ഠ മന്ദിരം ഹോട്ടലിലേക്കാണ് ഇന്ന് പുലർച്ചെ അഞ്ചരയോടെ ഷട്ടർ തകർത്ത് കാർ കടയ്ക്ക് ഉള്ളിലേക്ക് ഇടിച്ചു കയറിയത്.

കടയ്ക്കുള്ളിൽ കിടന്നുറങ്ങുകയായിരുന്നു ഹോട്ടൽ ജീവനക്കാരൻ കട തുറക്കുന്നതിനായി എഴുന്നേറ്റ് അല്പസമയത്തിനുള്ളിലായിരുന്നു അപകടം.ഇതുമൂലം വലിയ അത്യാഹിതമാണ് ഒഴിവായത്.

വാരിശ്ശേരി സ്വദേശിയാണ് കാറോടിച്ചിരുന്നത്.
ഇദ്ദേഹത്തിന് നിസാര പരിക്കുണ്ട്.
അൻപതിനായിരത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ ആണ് ഹോട്ടലിൽ സംഭവിച്ചിരിക്കുന്നത്.ഏറ്റുമാനൂർ പോലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button