24.5 C
Kottayam
Friday, June 5, 2026

കാർ നിയന്ത്രണം വിട്ട് കിണറ്റിൽ,32 അടി താഴ്ചയിൽ രണ്ടു കുട്ടികൾ, പിന്നീട് സംഭവിച്ചത്

Must read

കോട്ടയം:വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് മുന്നോട്ടെടുത്ത കാർ നിയന്ത്രണം വിട്ട് സമീപത്തെ കിണറി​ന്‍റെ ഭിത്തി ഇടിച്ചു തകർത്തു. ഇതോടെ കിണറിന്‍റെ വക്കത്ത് ഇരിക്കുകയായിരുന്ന രണ്ടു കുട്ടികൾ കിണറ്റിലേക്ക് വീണു. കിണറ്റിലേക്ക് എടുത്തു ചാടിയ പിതൃസഹോദരൻ ഇരു കുട്ടികളെയും രക്ഷിച്ചു. കഴിഞ്ഞ ദിവസം കോട്ടയം പൊന്‍കുന്നത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പനമറ്റം ഇലവനാൽ മുഹമ്മദ് ഷബീർ തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുമുറ്റത്തെ പോര്‍ച്ചില്‍ നിന്ന് കാർ പുറത്തേക്ക് ഇറക്കുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ അമിതവേഗതയിൽ നീങ്ങിയ കാര്‍ മുറ്റത്തെ കിണറിന് നേരെ പാഞ്ഞു. തുടര്‍ന്ന് കിണറിന്‍റെ ഭിത്തി തകർത്ത കാർ കിണറിന്‍റെറ വക്കിൽ തങ്ങി നിന്നു. ഈ സമയം കിണർ മൂടിയിരുന്ന കമ്പിവലയിൽ ഷബീറിന്‍റെ മകൾ 14കാരി ഷിഫാനയും മടിയില്‍ ഷബീറി​ന്‍റെ അനുജൻ സത്താറി​ന്‍റെ നാലര വയസുകാരന്‍ മകൻ മുഫസിനും ഇരിക്കുന്നുണ്ടായായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കിണര്‍ ഭിത്തി തകര്‍ന്നതോടെ കുട്ടികള്‍ കിണറിലേക്ക് തെറിച്ചുവീണു. 32 അടി ആഴമുള്ള കിണറിൽ എട്ടടിയോളം വെള്ളമുണ്ടായിരുന്നു. ശബ്​ദം കേട്ട് ഓടിയെത്തിയ ഷബീറി​ന്‍റെ ജ്യേഷ്‍ഠൻ ഇ ജെ സക്കീർ ഹുസൈൻ മൗലവി കിണറ്റിലേക്ക് ചാടി. തുടര്‍ന്ന് കുട്ടികളെ വെള്ളത്തിൽനിന്ന് ഉയർത്തിനിർത്തി.

ഭിത്തി ഇടിച്ചു തകർത്ത കാർ കിണറ്റിലേക്കു വീഴാറായ നിലയിലായിരുന്നു. കാറി​ന്‍റെ വലതുവശത്തെ മുൻചക്രം കിണറിന്‍റെ നടുവിലായി താഴേക്ക്​ പതിക്കാതെ തട്ടിയായിരുന്നു കാറിന്‍റെ നില്‍പ്പ്. ഇതിനിടെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് ഷബീർ ഇടതുവശത്തെ വാതിലിലൂടെ സുരക്ഷിതമായി പുറത്തിറങ്ങി.

- Advertisement -

ഈ സമയം നാട്ടുകാർ എത്തുന്നതു വരെ കുട്ടികളെ കൈകളിൽ ഉയർത്തിപ്പിടിച്ചു മൗലവി കിണറിലെ വെള്ളത്തില്‍ നീന്തി നിന്നു. നാട്ടുകാര്‍ എത്തിയ ശേഷം കയറിൽ കസേര കെട്ടിയിറക്കിയാണ് ഷിഫാനയെ കയറ്റിയത്. കാഞ്ഞിരപ്പള്ളിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയാണ് സക്കീർ ഹുസൈനെയും മുഫസിനെയും പുറത്തെത്തിച്ചത്. വലയിൽ കയറ്റിയാണ് ഇരുവരെയും കരയിലെത്തിച്ചത്.

- Advertisement -

കുട്ടികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തി. പരിക്കുകള്‍ ഇല്ലാത്തതിനാൽ വിട്ടയച്ചു. കാഞ്ഞിരപ്പള്ളി ബസ് സ്​റ്റാൻഡ് പള്ളിയിലെ ഇമാമാണ് കുട്ടികളുടെ രക്ഷകനായ സക്കീർ ഹുസൈൻ മൗലവി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week