കെവി കനാലിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു

വൈക്കം: വൈക്കം തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞ് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറഞ്ഞില്ല. വെള്ളിയാഴ്ച പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു.

കാർ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ള കാർ ആണ് അപകടത്തിൽപ്പെട്ടതെന്നാണ് വൈക്കം പോലീസ് പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News