വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ രാത്രി ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ചു. കോടതിക്ക് സമീപം താമസിക്കുന്ന വ്യാപാരിയായ സി.ആലിയുടെ കാറാണ് അര്‍ധരാത്രിയോടെ പൂര്‍ണമായും കത്തി നശിച്ചത്. 12.45 ഓടെ ശബ്ദം കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ കത്തുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആലിയും പുറത്തിറങ്ങിയെങ്കിലും തീ നിയന്ത്രണാധീതമായിരുന്നു.

തളിപ്പറമ്പ് അഗ്‌നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ കെ.പി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ കെടുത്തിയത്. അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. കാറിന് തീ പിടിച്ചപ്പോള്‍ 2 പേര്‍ ഇവിടെ നിന്ന് ബൈക്കില്‍ പോയത് കണ്ടതായി അയല്‍വാസികള്‍ പറയുന്നുണ്ട്.

പെയിന്റിങ്ങിന് ഉപയോഗിക്കുന്ന ടര്‍പ്പന്റേന്‍ ലായനിയുടെ ഒഴിഞ്ഞ കുപ്പി ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിച്ചാണ് തീ വച്ചതെന്ന് സംശയിക്കുന്നു. ആലിയുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ച് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News