അങ്കമാലി: അങ്കമാലിയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികയായ യുവതി മരിച്ചു. കാസര്‍ഗോഡ് നെല്ലിക്കട്ട സ്വദേശിനി ഇഷാന ഇസ്മത് (22) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ അത്താണി-എയര്‍പോര്‍ട്ട് വിഐപി റോഡിന്റെ തുടക്കത്തിലുള്ള പെട്രോള്‍ പമ്പിന് സമീപമാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
ബൈക്കിന് പുറകില്‍ യാത്ര ചെയ്യുകയായിരുന്നു ഇഷാന. അമിതവേഗതയിലെത്തിയ സ്വിഫ്റ്റ് കാര്‍ ബൈക്കിലിടിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് സ്ഥിരീകരിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തെത്തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അമിതവേഗതയും പുലര്‍ച്ചെയുണ്ടായ കാഴ്ചാപരിമിതിയുമാണോ അപകടകാരണമെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണോ അപകടത്തിന് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.


