KeralaNews

തലയോലപ്പറമ്പിൽ നിയന്ത്രണം വിട്ട കാർ മൂന്ന് കാറുകളിൽ ഇടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞ് അപകടം;കാർ യാത്രക്കാരന് പരിക്ക്

കോട്ടയം : തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിൽ നിയന്ത്രണം വിട്ട കാർ മൂന്ന് കാറുകളിൽ ഇടിച്ച് യാത്രക്കാരന് നിസാര പരിക്ക്. നിയന്ത്രണം വിട്ട കാർ മറ്റൊരു കാറിലിടിച്ച് സമീപത്തെ കുഴിയിലേയ്ക്ക് മറിഞ്ഞു. അപകടത്തെ തുടർന്ന് പതിനഞ്ച് മിനിറ്റോളം റോഡിൽ ഗതാഗതം മുടങ്ങി.

കോട്ടയം – എറണാകുളം റൂട്ടിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിലാണ് നിയന്ത്രണം നഷ്ടമായ കാർ മറ്റൊരു കാറിലിടിച്ചത്. എറണാകുളം ഭാഗത്ത് നിന്നും എത്തിയ മാരുതി 800 കാർ നിയന്ത്രണം നഷ്ടമായി എതിർ ദിശയിൽ നിന്നും എത്തിയ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിൽ ഇടിച്ച ശേഷം കോട്ടയം ഭാഗത്ത് നിന്നും എത്തിയ കാറിലും ഈ കാർ ഇടിച്ചു.

അതിനിടെ ചിങ്ങവനം ഗോമതിക്കവലയിൽ നിയന്ത്രണം വിട്ട കാർ മീൻകടയിലേയ്ക്ക് ഇടിച്ചു കയറി ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.മീൻകടയിലെ ജീവനക്കാരനായ ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.അപകടത്തിൽപ്പെട്ട കാർ മീൻകടയും, സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്ടിയോട്ടിറക്ഷയും ഇടിച്ചു തകർത്തു.അപകടത്തെ തുടർന്ന് കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.ഇന്ന് രാവിലെ എട്ടുമണിയോടെ എം.സി റോഡിൽ ചിങ്ങവനം ഗോമതിക്കവലയിലായിരുന്നു അപകടം.

ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ അമിത വേഗത്തിലെത്തി ചിങ്ങവനം ഗോമതിക്കവലയിലെ മീൻകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.മീൻകടയ്ക്കുള്ളിൽ ജോലി ചെയ്യുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളി കാറിനും കടയ്ക്കുമിടയിൽ കുടുങ്ങി.നാട്ടുകാരും പൊലീസും ചേർന്നു നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇതരസംസ്ഥാന തൊഴിലാളിയെ കാറിനടിയിൽ നിന്നും പുറത്തെടുത്തു.
തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.കാറിനുള്ളിലുണ്ടായിരുന്ന ഡ്രൈവർക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.

ഇദ്ദേഹത്തെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button