KeralaNews

കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു : ഒരാളുടെ നിലഗുരുതരം

റിയാദ്:കാറുകള്‍ കൂട്ടിയിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. മക്കയുടെ കിഴക്കന്‍ പ്രദേശമായ അല്‍സൈമ പാലത്തിലായിരുന്നു അപകടം. ദൃക്സാക്ഷികള്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ റെഡ്‍ക്രസന്റ് സംഘം പരിക്കേറ്റവരെ ഉടൻ തന്നെ അല്‍ നൂര്‍ സ്‍പെഷ്യലിസ്റ്റ് ആശുപത്രി, ശിശ കിങ് ഫൈസല്‍ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്. മൂന്ന് പേരുടെ പരിക്കുകള്‍ നിസാരമാണ്. മറ്റ് മൂന്ന് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നു മക്ക റെഡ് ക്രസന്റ് വക്താവ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button