ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കല്‍ അമിത വേഗതയിലെത്തിയ കാറിടിച്ച് നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളക്കം ഏഴുപേര്‍ക്ക് പരിക്ക്. ഉച്ചക്ക് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെയാണ് കാര്‍ ഇടിച്ച് തെറുപ്പിച്ചത്. ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ അനഘ, ചന്ദന, അര്‍ച്ചന, മാഗി എന്നീ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
റോഡിലൂടെ നടന്നുപോകുകയായിരുന്ന മൂന്ന് വിദ്യാര്‍ത്ഥിനികളെ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പിന്നീട് സൈക്കിളോടിച്ച് വരികയായിരുന്ന കുട്ടിയെയും മറ്റൊരു കുടുംബത്തെയും ഇടിച്ച് തെറിപ്പിച്ചു.
രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാര്‍ ഓടിച്ചയാള്‍ മദ്യപിച്ചിരുന്നതായാണ് സൂചന. വിദ്യാര്‍ത്ഥിനികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

