29.4 C
Kottayam
Friday, June 5, 2026

കാര്‍ അപകടത്തില്‍ എന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്നവര്‍ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ്; എനിക്ക് പകരം നിങ്ങളായിരുന്നെങ്കിൽ പാന്റിൽ മുള്ളിയേനെ; ഖുശ്ബു

Must read

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് എത്തിയാള്‍ക്ക് ശക്തമായ ഭാഷയില്‍ തന്നെ മറുപടി കൊടുത്തിരിക്കുകയാണ് ഖുശ്ബു .

നമുക്കറിയാവുന്ന”ഖുശ്ബു മികച്ച നടിയാണെന്ന് തെളിയിക്കുന്ന ചിത്രമാണിത്…പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വാ. ഇതില്‍ നിരവധി പഴുതുകളുണ്ട്” എന്നാണ് കാര്‍ട്ടൂണിസ്റ്റ് ബാല എന്നയാള്‍ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം അപകടം സംഭവിച്ച കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുന്ന താരത്തിന്റെ ഫോട്ടോയും ഇയാൾ ചേർത്തിരുന്നു.

എന്നാൽ അപകീർത്തിപ്പെടുത്തുന്ന ട്വീറ്റിന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് ഖുശ്ബു. ”നിങ്ങള്‍ക്ക് വേണ്ടി പോരാടിയ എന്നോട് ഇങ്ങനെ സംസാരിക്കുന്നതില്‍ ലജ്ജിക്കുന്നു. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ അപകടമുണ്ടാക്കാന്‍ ശ്രമിക്കുക. മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്‌സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല. ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്. വേഗം സുഖം പ്രാപിക്കുക ബാല” എന്നാണ് താരത്തിന്റെ മറുപടി, ഏതായാലും താരത്തിന്റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിയ്ക്കുകയാണ്.

കൂടാതെ തന്റെ മരണവാര്‍ത്ത എഴുതാന്‍ കാത്തിരുന്ന ചിലര്‍ തന്റെ തിരിച്ചു വരവ് കണ്ട് അതിശയിച്ചിരിക്കുകയാണ് എന്ന് ഖുശ്ബു മറ്റൊരു ട്വീറ്റില്‍ കുറിച്ചു. തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അന്ന് ഖുശ്ബു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week