സൗദിയിൽ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് പത്തിരിപ്പാല സ്വദേശി സാബിറ അബ്ദുൽ ഖാദര്‍(55), അബിയാന്‍ ഫൈസല്‍ (6), അഹിയാന്‍ ഫൈസല്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മറ്റംഗങ്ങള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറക്കെത്തിയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ താഇഫിനടുത്തു വെച്ചായിരുന്നു അപകടം.

പുലര്‍ച്ചെ സുബിഹി നിസ്‌ക്കാരത്തിനായി വാഹനം നിറുത്തിയിരുന്നു ശേഷമുള്ള യാത്രയിലാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. അപകടത്തിൽപ്പെട്ട് മറ്റു കുടുംബാംഗങ്ങള്‍ താഇഫിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്ക് കാര്യമായ പരുക്കുകളില്ലെന്നാണ് റിപ്പോർട്ട്.

മരണപ്പെട്ടവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പത്തിരിപ്പാല സ്വദേശി ഫൈസലിന്റെ മാതാവും കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. റിയാദില്‍ നിന്നും ഫൈസലിന്റെ ബന്ധുവെത്തിയതിനു ശേഷം തുടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News