KeralaNews

ഇംഗ്ലണ്ടിൽ വാഹനാപകടം മൂവാറ്റുപുഴ, കൊല്ലം സ്വദേശികളായ രണ്ട് മലയാളികൾ മരിച്ചു

ഗ്ലോസ്റ്റർ: ഇംഗ്ലണ്ടിൽ കാറപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. മൂവാറ്റുപുഴ സ്വദേശി കുന്നയ്ക്കൽ ബിൻസ് രാജൻ, കൊല്ലം സ്വദേശി അർച്ചന നിർമൽ എന്നിവരാണ് മരിച്ചത്. ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലാണ് അപകടമുണ്ടായത്.

അപകടം നടന്ന സ്ഥലത്തുവെച്ച് തന്നെ ബിൻസ് മരിച്ചു എന്നാണ് പോലീസ് അറിയിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഭാര്യയും കുട്ടികളും ഓക്സ്ഫോർഡ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ചെൽറ്റൻഹാമിലെ പെൻസ്വർത്തിൽ എ-436 റോഡിൽ ഇന്നലെയായിരുന്നു അപകടം. ഒാക്സ്ഫെഡിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകവെ ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

2021 ആഗസ്റ്റിലാണ് ബിൻസ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. ലൂട്ടൻ സർവകലാശാല വിദ്യാർഥിയായിരുന്നു അനഖ. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button