കോട്ടയം:ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതക കേസ്സുകളും പോലീസ്- എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ അലോട്ടി എന്നു വിളിക്കുന്ന ജെയ്സ് മോൻ ജേക്കബ് S/o സണ്ണി ജേക്കബ്, കൊപ്രയിൽ വീട്, കോലേട്ടമ്പലം ഭാഗം, ആർപ്പൂക്കര എന്നയാളെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടർ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായിരുന്നതും അതിൻ പ്രകാരം അലോട്ടി എന്നു വിളിക്കുന്ന ജെയ്സ് മോനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയിട്ടുള്ളതാണ്. ആന്ധ്രയിൽ നിന്നും 60 കിലോയോളം ഗഞ്ചാവ് കടത്തിയതിന് കടുത്തുരുത്തി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ അറസ്റ്റിലായ അലോട്ടി വിയ്യൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരവെയാണ് കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

