24.6 C
Kottayam
Saturday, June 6, 2026

സ്കൂൾ പരിസരത്ത് കാട് വെട്ടിത്തെളിക്കുന്നതിനിടെ ഭരണിയില്‍ കഞ്ചാവു പൊതികൾ: വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്നതെന്ന് നിഗമനം

Must read

ഇടുക്കി: റോഡരികിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ പ്ലാസ്റ്റിക് ഭരണിയിൽ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. ചെറുപൊതികളാക്കി വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇതെന്നാണ് നിഗമനം. അണക്കരയിൽ പള്ളിക്കവലയ്ക്ക് സമീപത്തെ പാതയോരത്ത് നിന്നാണ് വില്‍പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പൊതികൾ കിട്ടിയത്. അഞ്ച് പൊതികളിലായി മൊത്തം 100 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്.

അണക്കര ഗവൺമെന്‍റ് സ്കൂളിന് മുൻവശത്തെ റോഡിൽ പള്ളി വക സ്ഥലത്തെ കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞുകിടന്നത് പള്ളിയിലെ യുവജന സംഘം പ്രവർത്തകർ ചേർന്ന് വെട്ടിനീക്കുന്നതിനിടയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ഭരണി ലഭിച്ചത്. മറ്റ് ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് ബോട്ടിലുകളും ഉണ്ടായിരുന്നതിനാൽ ആദ്യം ഇത് കാര്യമാക്കിയില്ല.

പിന്നീട് ബോട്ടിലിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഭരണി ഇവർ തുറന്നുനോക്കിയത്. ഇതോടെ അഞ്ച് പായ്ക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 100 ഗ്രാം ഓളം തൂക്കം ഉള്ളതായി കണക്കാക്കുന്നു. ഉടൻതന്നെ വണ്ടൻമേട് പോലീസിൽ വിവരമറിയിക്കുകയും പോലീസ് സംഘം എത്തി കഞ്ചാവ് പായ്ക്കറ്റുകൾ ഏറ്റെടുക്കുകയും ചെയ്തു.

സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിവരുന്ന സംഘങ്ങൾ സജീവമാണെന്ന ആശങ്കകൾക്കിടയിലാണ് സ്കൂൾ ജംഗ്ഷനിൽനിന്ന് റോഡരികിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഇതോടെ മയക്കുമരുന്ന് മാഫിയ ഈ മേഖലയിൽ സജീവമാണെന്ന് സ്ഥിരീകരിക്കപ്പെടുകയാണ്.

- Advertisement -

- Advertisement -

മുമ്പ് അണക്കര ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് സംഘങ്ങൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് നിലയുറപ്പിച്ചിരുന്നതായി സംശയമുയർന്നതിനെ തുടർന്ന് സ്കൂൾ സമയങ്ങളിൽ പോലീസ് ഈ ഭാഗത്ത് കാവൽ ശക്തമാക്കിയിരുന്നു. ഗവൺമെന്‍റ് സ്കൂളും രണ്ട് സ്വകാര്യ സ്കൂളുകളും കോളജും ഉൾപ്പെടുന്ന പ്രദേശത്ത് പാതയോരത്തുനിന്ന് കഞ്ചാവ് പായ്ക്കറ്റുകൾ കണ്ടെടുത്തത് അതീവ ഗൗരവമായാണ് പോലീസും വിദ്യാലയ അധികൃതരും കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week