KeralaNews

വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; എക്‌സൈസ് കേസെടുത്തു

തൃശൂര്‍: വീര്യം കൂട്ടാന്‍ കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന തൃശൂരിലും. എക്‌സൈസ് ശേഖരിച്ച സാമ്ബിളുകളിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയെന്നത് തെളിഞ്ഞത്.സംഭവത്തില്‍ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കള്ളിന്റെ വീര്യം കൂട്ടാന്‍ കഞ്ചാവിന്റെ ഇല അരച്ചു ചേര്‍ക്കുകയോ അല്ലെങ്കില്‍ കഞ്ചാവ് കിഴി ഉപയോഗിക്കുകയോ ചെയ്യുകയാണ്.

ഷാപ്പുകളില്‍ കള്ളിന്റെ ക്ഷാമവും ആവശ്യക്കാരുടെ എണ്ണവും കുറഞ്ഞതാണ് കള്ളിന് വീര്യം കൂട്ടാനുള്ള കൃത്രിമ മാര്‍ഗങ്ങളിലേക്ക് കടക്കുന്നതിന് കാരണമായി എക്‌സൈസ് ചൂണ്ടിക്കാണിക്കുന്നത്. ഏറെ അപകട സാധ്യതയുള്ള ലഹരി ഉപയോഗമാണിത്.

ഷാപ്പുകളില്‍ മതിയായ പരിശോധനകള്‍ കൃത്യമായി നടക്കാത്തതും ഉദ്യോഗസ്ഥരുമായുള്ള ഷാപ്പുടമകളുടെ വഴിവിട്ട സൗഹൃദവും വ്യാജന്മാര്‍ക്ക് സൗകര്യമാകുന്നു. എന്നാല്‍ ആവശ്യത്തിന് ജീവനക്കാരും സൗകര്യങ്ങളുമില്ലെന്ന് എക്‌സൈസും ഇതിന് വിശദീകരണം നല്‍കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button