മുഖമല്ല, മാസ്‌കാണ് മുഖ്യം; മാസ്‌ക് വെച്ച മുഖമുള്ള പോസ്റ്ററുമായി ഒരു സ്ഥാനാര്‍ത്ഥി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായ പരിചയവും അടുപ്പവുമാണ് മുഖ്യം. എന്നാല്‍ മുഖമല്ല, മാസ്‌കാണു മുഖ്യമെന്നു പ്രഖ്യാപിച്ചു മുഖം തിരിച്ചറിയാത്ത പോസ്റ്റര്‍ അടിച്ചു പ്രചാരണം നടത്തുകയാണ് ഒരു സ്ഥാനാര്‍ത്ഥി. തളിപ്പറമ്പ് ബ്ലോക്ക് നടുവില്‍ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി ജോഷി കണ്ടത്തില്‍ലാണ് ഇത്തരത്തില്‍ പ്രചരണം നടത്തുന്നത്.

‘കൊവിഡിനെ ചെറുക്കാന്‍ മാസ്‌ക്, ജനാധിപത്യം സംരക്ഷിക്കാന്‍ യുഡിഎഫിന് വോട്ട്’ എന്നതാണു പോസ്റ്റര്‍ വാചകം. തെരഞ്ഞെടുപ്പുകാലത്തു കൊവിഡ് ജാഗ്രത കുറഞ്ഞുപോകുന്നുണ്ടോയെന്ന സംശയം വന്നതോടെയാണു മാസ്‌ക് ധരിച്ച ചിത്രം വച്ചു പോസ്റ്റര്‍ അടിച്ചതെന്നു ജോഷി കണ്ടത്തില്‍ പറയുന്നു.

വോട്ടര്‍മാര്‍ മുഖം തിരിച്ചറിയാതെ പോകില്ലേ എന്നു ചോദിച്ചാല്‍, കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കാന്‍ ആഹ്വാനം ചെയ്യേണ്ടതു പൊതുപ്രവര്‍ത്തകന്റെ ഉത്തരവാദിത്തമാണെന്നാണു ജോഷി കണ്ടത്തിലിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News