വിവാഹ ചടങ്ങിനിടെയിലും വോട്ട് ചോദിച്ച് സ്ഥാനാര്‍ത്ഥിയായ വരന്‍

തിരുവനന്തപുരം: വിവാഹ ചടങ്ങിനിടയിലും വോട്ട് ചോദിച്ച് വള്ളക്കടവ് വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.അന്‍വര്‍ നാസര്‍. തെരഞ്ഞെടുപ്പ് ചൂടിനിടെ വിവാഹ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച ഡോക്ടര്‍ അന്‍വര്‍ നാസറിന്റെ വധു മണക്കാട് സ്വദേശിയും നാഷണല്‍ കോളജ് അധ്യാപികയുമായ റോഷ്നി അമീറാണ്. വിവാഹം നാളുകള്‍ക്കു മുന്‍പേ ആലോചിച്ച് ഉറപ്പിച്ചതായിരുന്നു.

അതിനിടെയാണ് കൊവിഡ് വന്നത്. ഇതോടെ വിവാഹം നീട്ടിവച്ചു. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായിട്ടായിരുന്നു അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം. തിരഞ്ഞെടുപ്പ് തിരക്കിനിടെ വിവാഹം മാറ്റിവയ്ക്കേണ്ടന്നു ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു.

വള്ളക്കടവ് ടൗണ്‍ മസ്ജിദില്‍ ഇന്നലെ രാവിലെ 11.30നായിരുന്നു നിക്കാഹ്. ചടങ്ങിനിടയിലും വോട്ട് തേടിയ ഭര്‍ത്താവിനു പിന്തുണ നല്‍കി ഭാര്യ റോഷ്നിയും ഒപ്പം കൂടി. വോട്ട് തേടി ഇന്നു മുതല്‍ റോഷ്നിയും അമീറിനൊപ്പം ഉണ്ടാകും. 2 ദിവസം പ്രചാരണത്തിനു അവധി നല്‍കിയാണ് വിവാഹം നടത്തിയത്. ഇതുമറികടക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സമയം പ്രചാരണത്തിനിറങ്ങാനാണ് സ്ഥാനാര്‍ഥിയുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News