ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാര്‍ഥിയെ തെരുവുനായ ആക്രമിച്ചു. ബൈസണ്‍വാലി പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ജാന്‍സി ബിജുവിനാണ് തെരുവുനായയുടെ കടിയേറ്റത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
വോട്ട് ചോദിച്ച് പ്രചാരണം നടത്തുന്നതിനിടെയാണ് പൊതുവഴിയില്‍വെച്ച് തെരുവുനായ ജാന്‍സിയെ ആക്രമിച്ചത്. ജാന്‍സിയുടെ കാലിനാണ് കടിയേറ്റത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബിജുവിന്റെ അവസരോചിതമായ ഇടപെടലിലാണ് നായയെ തുരത്തിയത്. തുടര്‍ന്ന് ജാന്‍സി ബിജു ആശുപത്രിയില്‍ ചികിത്സതേടി.
നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സതേടിയെന്നും തിരികെ വീട്ടിലെത്തിയതായും ജാന്‍സി ബിജു പറഞ്ഞു. പറ്റുമെങ്കില്‍ ശനിയാഴ്ച വൈകീട്ട് മുതല്‍ തന്നെ വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വീണ്ടും സജീവമാകണമെന്നും അവര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


