തൃശ്ശൂര്‍: ശ്രീനാരായണപുരത്ത് അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ(61) വിജേഷ് (38) എന്നിവരെയണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ അമ്മയും മകനും മാത്രമായിരുന്നു താമസം. മൃതദേഹം കണ്ടെത്തിയ നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഗൃഹനാഥന് മോഹനന് നേരത്തെ മരണപ്പെട്ടിരുന്നു.
വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News


