FeaturedHome-bannerKeralaNews

കാന്‍സര്‍ അതിജീവനപോരാളി നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടത്തിനിടയിലും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമേകിയ ധീര പോരാളി നന്ദു മഹാദേവ (27)മരണത്തിന് കീഴടങ്ങി. കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്ററിൽ ശനിയാഴ്ച പുലർച്ചെ 3.30നായിരുന്നു അന്ത്യം.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. അതി ജീവനം എന്ന കൂട്ടായ്മ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു.

രോഗത്തെ ചിരിയോടെ നേരിട്ട് അർബുദ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker