ന്യൂഡൽഹി: നയതന്ത്ര തർക്കത്തിൽ കടുത്ത നടപടികളിലേക്ക് കടന്ന് കാനഡ. ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിലെ വിസ സർവീസ് കാനഡ നിർത്തി. ചണ്ഡീഗഢ്, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ സർവീസാണ് നിർത്തിയത്. ഇതിന് പുറമെ 41 നയതന്ത്ര ഉദ്യോഗസ്ഥരെയും കാനഡ പിൻവലിച്ചു.
നേരത്തെ ഈ ആവശ്യം ഇന്ത്യ ഇന്നയിച്ചതാണ്. ഇന്ത്യയുടെ നിർദ്ദേശ പ്രകാരമാണ് ഉദ്യോഗസ്ഥരെ പിൻവലിച്ചതെന്ന് വിശദീകരിച്ച കാന ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും കുറ്റപ്പെടുത്തി. അതിനിടെ കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥൻ ദില്ലിയിൽ മടങ്ങിയെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News