കൊച്ചി:സിനിമാട്ടോഗ്രാഫർ ചമഞ്ഞു ക്യാമറകൾ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരിൽ നിന്നായി വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം OLX വഴിയും ഇടനിലക്കാർ വഴിയും വിൽപ്പന നടത്തിവന്ന പുനലൂർ സ്വദേശി ചരുവിള പുത്തൻ വീട്ടിൽ ഷൈൻ (31) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്.
സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെൻസുകളും കഴിഞ്ഞ ഏപ്രിൽ മാസം ഷൈൻ ഒരു സിനിമ ഷൂറ്റിങ്ങിനായി 3000/- രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയ്യും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വഷണത്തിനോടുവിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്.
ഇയാൾ വിൽപ്പന നടത്തിയ ക്യാമറ പോലീസ് കണ്ടെടുത്തു. പോലീസ് നടത്തിയ അന്വഷണത്തിൽ കേരളത്തിൽ ഉടനീളം ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചു. കാർ വിൽക്കാനുണ്ട് എന്ന പരസ്യം നൽക്കുന്നവരെ സമീപിച്ചു കാർ വാങ്ങി പെന്റിങ് ഉള്ള ലോൺ അടച്ചു തീർത്തുകൊള്ളാം എന്ന് പറഞ്ഞു വാഹനയുടമയെ പറഞ്ഞു വിശ്വസിപ്പിച്ചു അഡ്വാൻസ് ആയി ചെറിയ തുക കൊടുക്കുകയും പിന്നീട് ബാക്കി വരുന്ന തുകയ്ക്ക് പകരമായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ ക്യാമറകളും ലെൻസുകളും കൊടുക്കുകയും ഇയാളുടെ പതിവായിരുന്നു.
ഷൈൻ നടത്തിയ ഇടപാടുകൾക്കായി ഷൈജുവിന്റെയും, ഷൈജു നടത്തിയ ഇടപ്പടുകൾക്കായി ഷൈനിന്റെയും തിരിച്ചറിയൽ കാർഡും മൊബൈൽ നമ്പറും ആണ് നൽകി വന്നിരുന്നത്. തുടർന്ന് പരാതിക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ ഇതിനെക്കുറിച്ച് അറിയില്ല എന്ന് പറഞ്ഞു തടിയൂറുകയാണ് ഇവർ ചെയ്തിരുന്നത്. ചില ചിത്രങ്ങളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇയാൾ നിരവധി താരങ്ങളോടൊപ്പം സിനിമ സെറ്റുകളിൽ വെച്ചെടുത്ത ഫോട്ടോകൾ കാണിച്ചാണ് ഇയാൾ ഇടപാടുകരെ വിശ്വസിച്ചിരുന്നത് .
ഇയാൾ പിടിയിലായ വിവരം അറിഞ്ഞു കാമറ വാടകയ്ക്ക് കൊടുത്ത നിരവധി പേര് പരാതിയുമായി വന്നിട്ടുണ്ട്. ഷൈനിനെതിരെ പല പോലീസ് സ്റ്റേഷനികളിലും ഇത്തരത്തിൽ പരാതിയുണ്ട്. ഇയാൾ ഇത്തരത്തിൽ പാലക്കട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നായി തട്ടിപ്പ് നടത്തി കൈക്കലാക്കിയ നിരവധി ക്യാമറകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നാണ് പോലീസ് കണ്ടെടുത്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഷൈനും അനിയൻ ഷൈജുവും ചേർന്നാണ് എല്ലാ തട്ടിപ്പുകളും നടത്തിയത്. ഷൈജു ഇതിനിടെ വിദേശത്തേക്ക് കടന്നു കളഞ്ഞു. ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് സർക്കലർ ഇറക്കും.
കൊച്ചി സിറ്റി പോലീസ് കമ്മിഷണർ CH നാഗരാജു, DCP ഐശ്വര്യ ഡോൺഗ്രെ,എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ,A.J തോമസ്, നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ തോമസ് K.A എന്നിവരുടെ നിർദ്ദേശനുസരണം നോർത്ത് SHO പ്രദീപ്കുമാർ V.S, SI മഹേഷ്, SI ഹരികുമാർ,CPO മാരായ വിനീത് P, അജിലേഷ് A, രാഹുൽ കൃഷ്ണ, ലിബിൻ രാജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.