സംസാരത്തിനിടയില്‍ സ്വയംഭോഗം;ഞരമ്പനെ കൈകാര്യം ചെയ്ത് ആര്യ
കൊച്ചി:മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വന്‍ ഹിറ്റായി മാറി. പിന്നീട് ആര്യ അവതാരകയുടെ കുപ്പായത്തിലുമെത്തി. മലയാളത്തിലെ ഏറ്റവും മികച്ച അവതാരകരില്‍ ഒരാളായി മാറാന്‍ സാധിച്ച ആര്യ സിനിമയിലും സാന്നിധ്യം അറിയിച്ചിരുന്നു. ഇതിനിടെയാണ് ബിഗ് ബോസിലെത്തുന്നത്.
ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മിന്നും താരമായിരുന്നു ആര്യ. ഷോയില്‍ വിന്നറാകാന്‍ പോലും ആര്യയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലും മിന്നും താരമാണ് ആര്യ. താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ടകളും പോസ്റ്റുകളുമൊക്കെ വൈറലായി മാറാറുണ്ട്. അഭിനേത്രി, അവതാരക എന്നതിലും ഉപരിയായി സംരംഭകയുമാണ് ആര്യ. താരത്തിന്റെ ബുട്ടീക് പ്രശസ്തമാണ്.
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ആര്യ. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ആര്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയ ഒരു ഇരുതല മൂര്‍ച്ചയുള്ള വാളാണ്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ കയ്യടികള്‍ മാത്രമല്ല ആര്യയെ തേടിയെത്താറുണ്ട്. തനിക്കെതിരെ വരുന്ന മോശം പ്രതികരണങ്ങള്‍ക്ക് അര്‍ഹമായ മറുപടി നല്‍കിയും ആര്യ പലവട്ടം കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അത്തരക്കാരെ നേരിടുകയാണ് ആര്യ.
തന്നെ തേടിയെത്തിയ ഒരു അശ്ലീല ഫോണ്‍ കോളിനെക്കുറിച്ചുള്ള ആര്യയുടെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ആര്യയുടെ കമ്പനിയുടെ നമ്പറിലേക്ക് ഫോണ്‍ വിളിച്ച് അശ്ലീലം പറഞ്ഞയാളെയാണ് ആര്യ തന്റെ സ്റ്റോറിയിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഇയാളുമായുള്ള ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോയാണ് ആര്യ പങ്കുവച്ചിരിക്കുന്നത്. തന്നെ തേടി വന്ന ഫോണ്‍ കോളാണിതെന്നാണ് ആര്യ പറയുന്നത്.
”ഇയാള്‍ ഞങ്ങളുടെ ഒഫീഷ്യല്‍ നമ്പറിലേക്ക് വിളിച്ചു (കമ്പനി നമ്പര്‍). ഞാനുമായി ഒരു പ്രൊജക്ട് ചര്‍ച്ച ചെയ്യണം എന്ന് പറഞ്ഞാണ് വിളിച്ചത്. പെട്ടെന്ന് തന്നെ വിഷയം മൊത്തം വഴി മാറുകയായിരുന്നു. ബാക്കി ചരിത്രമാണ്. ” എന്നു പറഞ്ഞാണ് ആര്യ വീഡിയോ പങ്കുവെക്കുന്നത്. വീഡിയോയില്‍ ഫോണ്‍ വിളിച്ച പുരുഷന്‍ ആര്യയുടെ സ്ഥാപനത്തിലെ യുവതിയുമായി സംസാരിക്കുന്നതാണുള്ളത്.
നിങ്ങള്‍ തിരുവനന്തപുരത്താണോ? എന്ന് യുവാവ് ചോദിക്കുന്നുണ്ട്. അല്ല കാസര്‍ഗോഡ് ആണെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ തിരുവനന്തപുരത്ത് വരുമ്പോള്‍ പറ്റുമോ? എന്ന് യുവാവ് ചോദിക്കുന്നത്. പിന്നാലെ യുവാവിന്റെ അഡ്രസ് ചോദിക്കുന്നതും അയാളത് നല്‍കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയില്‍ പലപ്പോഴും അശ്ലീലമായി യുവാവ് സംസാരിക്കുന്നുണ്ട്. താന്‍ സ്വയംഭോഗം ചെയ്തു കൊണ്ടാണ് സംസാരിക്കുന്നതെന്നും യുവാവ് വീഡിയോയില്‍ പറയുന്നുണ്ട്.
ഫോണ്‍ വിളിച്ചയാളുടെ നമ്പര്‍ അടക്കം വ്യക്തമാകുന്ന രീതിയിലാണ് ആര്യ വീഡിയോ ചിത്രീകരിക്കുകയും പങ്കുവെക്കുകയും ചെയ്തിട്ടുള്ളത്. ഇയാളൊരു പ്രൊഫഷണല്‍ ആണോ എന്നറിയില്ല. സേവനങ്ങള്‍ക്കായി ഈ വിദഗ്ധനായ മാന്യനെ ബന്ധപ്പെടാം എന്ന് തോന്നുന്നു എന്നും ആര്യ കുറിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇത്തരക്കാരെ ഇതുപോലെ തന്നെ നേരിടണമെന്നും അവരെ പുറത്ത് കൊണ്ട് വരണമെന്നും സോഷ്യല്‍ മീഡിയ പറയുന്നു. നിരവധി പേരാണ് താരത്തിന് കയ്യടിക്കുന്നത്.
https://www.instagram.com/arya.badai?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw==