സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ, സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: കേരളത്തെ നടുക്കിയ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത്. സ്വപ്നയുടെ കോള്‍ ലിസ്റ്റില്‍ രാഷ്ട്രീയ പ്രമുഖരുടെ നമ്പറുകൾ ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതുപോലെ കോള്‍ ലിസ്റ്റില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നമ്പറും ഉണ്ടെന്നാണ് സൂചന. സംസ്ഥാന പോലീസിലെ ഉന്നതന്‍ നിരന്തരമായി സ്വപ്നയുമായി ബന്ധപ്പെട്ടിരുന്നു. സംസ്ഥാനം വിടുന്നതിന് മുമ്പ് സ്വപ്ന ഈ പോലീസ് ഉദ്യോഗസ്ഥനുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും സൂചനയുണ്ട്.

നിലവില്‍ സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. കസ്റ്റംസ് നിര്‍ദ്ദേശ പ്രകാരമാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. മൂന്ന് വര്‍ഷം ഇവര്‍ നടത്തിയ ബാങ്ക് ഇടപാടുകള്‍ എന്‍ഐഎ അന്വേഷിക്കും.

അതേസമയം, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയ​ന്റെ നിലപാട്​ അദ്ദേഹം ആരെയോ ഭയപ്പെടുന്നതി​ന്റെ സൂചനയല്ലേയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല പറഞ്ഞു. സ്വര്‍ണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ മറ്റു ഒമ്ബത്​ ചോദ്യങ്ങള്‍ കൂടി അദ്ദേഹം ഉന്നയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News