24.6 C
Kottayam
Monday, May 20, 2024

സി.എം രവീന്ദ്രൻ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി

Must read

മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലാണ് അദ്ദേഹം ഹാജരായത്. ഇന്ന് ഹാജാരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഹാജരായത്.

ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുള്ള സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരാകുമോയെന്നതിൽ സംശയമായിരുന്നു. കോടതി ഇന്ന് ഉത്തരവ് പറയാനിരിക്കേയാണ് ഹാജരാകൽ. എന്നാൽ കോടതി വിധി എതിരാകുമെന്ന വിലയിരുത്തലിലാണ് ചോദ്യം ചെയ്യലിന് എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

നാലാമത്തെ നോട്ടീസിലാണ് രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം കഴിഞ്ഞ മൂന്ന് തവണയും ചോദ്യം ചെയ്യലിന് എത്താതിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week