തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടം. തിരുവനന്തപുരം കല്ലറ ഗ്രാമപഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി. തെരഞ്ഞെടുപ്പ് നടന്ന വെള്ളം കുടു വാര്‍ഡില്‍ യു.ഡി.എഫ് അട്ടിമറി വിജയം നേടി. 159 വോട്ടുകള്‍ക്കാണ് ജയം.തൊടുപുഴ നഗരസഭയില്‍ 23 ാം വാര്‍ഡില്‍ ബി.ജെ.പി വമ്പന്‍ വിജയം നേടി.429 വോട്ടുകളാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം. വോട്ടുനില ബി.ജെ.പി 574,എല്‍.ഡി.എഫ് 145,യു.ഡി.എഫ് 134.നാവായിക്കുളം ഇടമണ്‍നിലയില്‍ എല്‍.ഡി.എഫ് വിജയിച്ചു. മലമ്പുഴ പഞ്ചായത്ത് കടുക്കാംകുന്ന് സീറ്റ് ബി.ജെ.പി നിലനിര്‍ത്തി ഭൂരിപക്ഷം 15 വോട്ട്.തിരുവനന്തപുരം കുന്നത്തുകാല്‍ എല്‍.ഡി.എഫ് നിലനിര്‍ത്തി. തുരുവനന്തപുരം അമ്പൂരിയില്‍ എല്‍.ഡി.എഫിന് അട്ടിമറിയജയം നേടി.കോതമംഗലം നെല്ലിക്കുഴി 14 ാം വാര്‍ഡ് എല്‍.ഡി.എഫ് ജയിച്ചു.പൊയ്യ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യു.ഡി.എഫ് അട്ടിമറി ജയം.സജിത ടൈറ്റസ് 42 വോട്ട് ഭൂരിപക്ഷം.തിരുവനന്തപുരം മാറാനല്ലൂര്‍ ബി.ജെ.പി നിലനിര്‍ത്തി.കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ വാര്‍ഡ് എല്‍.ഡി.എഫിലെ വനജ കണ്ണന്‍ 128 വോട്ടിന് വിജയിച്ചു. മറയന്നൂര്‍ യു.ഡി.എഫിന് വിജയം.കോട്ടയം തിരുവാര്‍പ്പ് ഒന്നാം വാര്‍ഡില്‍ യു.ഡി.എഫിന് അട്ടിമറി വിജയം.മായാ മുരളിയുടെ ഭൂരിപക്ഷം 315 വോട്ട്.പാഞ്ഞാള്‍ പടിഞ്ഞാറ്റുമുറി വാര്‍ഡ് യു.ഡു.എഫ് പിടിച്ചെടുത്തു. ഭൂരിപക്ഷം 183.കൊടുവള്ളി എല്‍.ഡി.എഫ് നിലനിര്‍ത്തി.തൃശൂര്‍ കോലഴി നോര്‍ത്ത് യു.ഡി.എഫ് നിലനിര്‍ത്തി.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് കിടങ്ങൂര്‍ ഡിവിഷന്‍ യു.ഡി.എഫ നിലനിര്‍ത്തി.ജോസ് തടത്തില്‍ കേരള കോണ്‍ഗ്രസ് എം 1170 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു.