ഭാര്യയെയും മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

മീററ്റ്: ഭാര്യയെയും മൂന്ന് മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. മീററ്റ് സ്വദേശിയായ വ്യവസായി റയീസ് അഹമ്മദ് ആണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. പരീക്ഷിത്ഗഡ് മേഖലയിലെ ഇയാളുടെ വീട്ടില്‍ നിന്നും ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടോടെയാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്.

ഡല്‍ഹിയില്‍ ഇരുമ്പ് വ്യാപാരം നടത്തിവരികയാണ് റയീസ്. തൂങ്ങിമരിച്ച നിലയിലായിരുന്നു ഇയാളുടെ മൃതദേഹം. ഭാര്യ റിഹാന മക്കളായ അഫ്വാന്‍, ആയത്, ഹൈദര്‍ എന്നിവരുടെ മൃതദേഹം കട്ടിലില്‍ കിടക്കുന്ന നിലയിലും. റയീസിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റിഹാന.

പോലീസ് പറയുന്നതനുസരിച്ച് ഇയാളുടെ ആദ്യഭാര്യ ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. ഈ വിവാഹത്തിലുള്ളത് രണ്ട് ആണ്‍മക്കളാണ്. ഭാര്യമരിച്ച് ഒരുവര്‍ഷം കഴിഞ്ഞായിരുന്നു റിഹാനയുമായുള്ള വിവാഹം. ഈ ബന്ധത്തില്‍ ഒരു മകളുമുണ്ട്.

റിഹാനായും റയീസും തമ്മില്‍ വഴക്ക് പതിവായിരുന്നു എന്നാണ് അയല്‍വാസികളുടെ മൊഴി. ഇതിന് പുറമെ ഇയാളുടെ മക്കളും രണ്ടാനമ്മയും തമ്മില്‍ ഒത്തുപോകില്ലായിരുന്നു. ഇതും റയീസിനെ അലട്ടിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News