കോഴിക്കോട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹപ്രവർത്തകന് ഗുരുതര പരിക്ക്

കോഴിക്കോട്ട് ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം; സഹപ്രവർത്തകന് ഗുരുതര പരിക്ക്

താമരശ്ശേരി: സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ദേശീയപാത 766 കോഴിക്കോട്- കൊല്ലഗൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. വയനാട് നടവയൽ സ്വദേശി അരുൺ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നടവയൽ കത്തനാർ തോട്ടത്തിൽ മനു പോളിന് ഗുരുതര പരിക്കേറ്റു. മനുവിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ ഒൻപതുമണിയോടെ ആയിരുന്നു അപകടം. വയനാടു ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്കിൽ സ്വകാര്യ ബസ്സ് ഇടിക്കുകയായിരുന്നു. 

നെരോലാക് പെയിന്റ് കമ്പനിയിൽ വയനാട് സോണൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു അരുൺ. മുക്കത്ത് കമ്പനിയുടെ യോഗത്തിൽ പങ്കെടുക്കുവാൻ ഇതേ കമ്പനിയിലെ ജീവനക്കാരനായ മനു പോളിനൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത്.

കൈതത്തറയിൽ സജി-ഷീജ ദമ്പതികളുടെ മകനാണ് അരുൺ. ഭാര്യ: സോണിയ. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. സഹോദരൻ ആൻലിൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News