KeralaNews

ബസുകളുടെ വാഹനനികുതി; അൻപത് ശതമാനം ഇളവ് അനുവദിച്ച് സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്തെ ബസുകളുടെ വാഹന നികുതിയില്‍ അന്‍പത് ശതമാനം ഇളവ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് പശ്ചാത്തലത്തിൽ യാത്രക്കാർ കുറഞ്ഞതിനെത്തുടർന്നുള്ള ബസുകളുടെ വരുമാന നഷ്ടം കണക്കിലെടുത്താണ് സര്‍ക്കാരിന്‍റെ തീരുമാനം.

ബാക്കി വരുന്ന 50 ശതമാനം നികുതി അടക്കാനുള്ള സമയപരിധിയും നീട്ടി നല്‍കി. സ്റ്റേജ് ക്യാരേജുകള്‍ക്ക് ഡിസംബര്‍ 31 വരെയും, കോണ്‍ട്രാക്ട് ക്യാരേജുകള്‍ക്ക് നവംബര്‍ 30 വരെയും സമയം അനുവദിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button