ഡല്‍ഹി: അധികാരമേറ്റ നാൾ മുതൽ ദില്ലിയിലെ അരവിന്ദ് കെജ്രിവാൾ സർക്കാർ പലവിധത്തിലുള്ള സൗജന്യങ്ങൾ വിവിധ വിഭാഗം ജനങ്ങൾക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് തന്നെ മാതൃകാപരമായ പല തീരുമാനങ്ങളും കൈകൊണ്ടിട്ടുള്ള കെജ്രിവാൾ സർക്കാർ ഇപ്പോഴിതാ ഒരു വമ്പൻ പ്രഖ്യാപനം കൂടി നടത്തിയിരിക്കുകയാണ്.
മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കാവുന്ന നിലയിലുള്ള പ്രഖ്യാപനമാണ് ഡല്‍ഹി സർക്കാർ ഇപ്പോൾ നടത്തിയിരിക്കുന്നത്. ഡല്‍ഹിയിൽ സ്ത്രീകൾക്ക് പുറമെ ട്രാൻസ്ജെൻഡർ വിഭാഗത്തിനും സൗജന്യ ബസ് യാത്രയാണ് കെജ്രിവാൾ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അടുത്ത മന്ത്രിസഭ യോഗത്തിൽ തന്നെ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീരുമാനം ട്രാൻസ്ജെൻഡർ വിഭാഗത്തിന് ഗുണകരമാകുമെന്നും കെജ്‌രിവാൾ പ്രതീക്ഷ പ്രകടിപ്പിച്ചു.