26.1 C
Kottayam
Wednesday, May 22, 2024

കോഴിക്കോട് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് സ്‌റ്റോപ്പ് തകര്‍ത്തു; പിന്നില്‍ സി.പി.എം ആണെന്ന് ആരോപണം

Must read

കോഴിക്കോട്: പയ്യോളി ഇരിങ്ങത്ത് കോണ്‍ഗ്രസ് നിര്‍മിച്ച ബസ് സ്റ്റോപ്പ് ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന നാറാണത്ത് മുഹമ്മദിന്റെ ഓര്‍മ്മക്കായി നിര്‍മിച്ച ബസ് സ്റ്റോപ്പാണ് കഴിഞ്ഞദിവസം തകര്‍ത്തത്. റോഡ് വികസനത്തിനായി ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വം ഇത് അനുവദിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week